ഗ്ലോബൽവില്ലേജ് സന്ദർശകർക്ക് വൈദ്യുത അബ്രയിൽ യാത്രചെയ്യാം
October 6, 2022

ആഗോളഗ്രാമമായ ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകർക്കായി വൈദ്യുത അബ്രകൾ സേവനം നടത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ (ആർ.ടി.എ.) അറിയിച്ചു. ഇതിനായി പുതുതായി രണ്ട് വൈദ്യുത അബ്രകളാണ് തയ്യാറാക്കുക. പുനരുപയോഗ ഊർജത്തിൽ പ്രവർത്തിക്കുന്ന അബ്രകൾ സന്ദർശകർക്ക് മനോഹരമായ സവാരി വാഗ്ദാനം ചെയ്യും. വൈവിധ്യമാർന്ന യാത്രാസേവനങ്ങൾ നൽകുന്നതിലൂടെ ഗ്ലോബൽ വില്ലേജിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ആർ.ടി.എ. പൊതുഗതാഗത ഏജൻസിയിലെ സമുദ്ര ഗതാഗതമേധാവി മുഹമ്മദ് അബു ബക്കർ അൽ ഹാഷെമി പറഞ്ഞു.ദുബായുടെ വിനോദസഞ്ചാരമേഖലക്ക് വലിയ സംഭാവനകളാണ് ഗ്ലോബൽ വില്ലേജ് നൽകുന്നത്.അബ്രകൾ,ദുബായ് ഫെറി,വാട്ടർ ബസ്,വാട്ടർടാക്‌സിതുടങ്ങിവൈവിധ്യാമാർന്നപൊതുഗതാഗത സേവനങ്ങൾ നൽകിക്കൊണ്ട് വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുന്നതിന് ആർ.ടി.എ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് അൽ ഹാഷെമി വ്യക്തമാക്കി. 27 പവിലിയനുകളുമായി ഒക്ടോബർ 25 നാണ് ഗ്ലോബൽ വില്ലേജിന്റെ 27-ാം പതിപ്പ് ആരംഭിക്കുന്നത്.ഹാപ്പിനെസ്സ് ഗേറ്റ് എന്ന പ്രവേശന കവാടം,റോഡ് ഓഫ് ഏഷ്യ എന്ന പ്രമേയ ത്തിലെ കാൽനടത്തെരുവ്,ഗ്ലോബൽ വില്ലേജിന്റെ 360 ഡിഗ്രി കാഴ്ചകൾ സമ്മാനിക്കുന്ന ബിഗ് ബലൂൺ സവാരി തുടങ്ങി ഒട്ടേറെ ആകർഷണങ്ങൾ ഇത്തവണ മേളയിൽ ഒരുക്കിയിട്ടുണ്ട്.
No Comments
Leave a Comment