ഗോൾഡൻ വീസയിൽ 52% വർധനവ്
September 19, 2023

ദുബായിൽ ഗോൾഡൻ വീസകളുടെ എണ്ണത്തിൽ 52% വർധനയുണ്ടെന്ന് ജിഡിആർഎഫ്എ അറിയിച്ചു. ഈ വർഷം ആദ്യ 6 മാസത്തിനിടെയിടെയാണ് ഇത് .സന്ദർശന വീസകളിൽ 34%, ടൂറിസ്റ്റ് വീസകളിൽ 21% വർധന രേഖപ്പെടുത്തി. റസിഡൻസ് വീസകളിൽ എത്തുന്നവരുടെ എണ്ണത്തിലും വൻ വർധനയുണ്ട്. ഈ കാലയളവിൽ കര, നാവിക, വ്യോമ കവാടങ്ങൾ വഴി 1,13,19,991 ഇടപാടുകൾ നടന്നു.
No Comments
Leave a Comment