കോവിഡ് ഇപ്പോഴുമുണ്ട്; യു.എ.ഇ. നിയന്ത്രണം കടുപ്പിച്ചേക്കും
June 14, 2022
യു എ ഇ യിൽ ഒരാഴ്ചയ്ക്കിടയിൽ കോവിഡ് പ്രതിദിനസംഖ്യ യിൽ വൻവർധന രേഖപ്പെടുത്തിയ സാഹചര്യത്തിൽ നിയന്ത്ര ണം കടുപ്പിച്ചേക്കും. നിലവിലുള്ള നിയന്ത്രണങ്ങളും പാലിക്കേ ണ്ട മാർഗനിർദേശങ്ങളും യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താക്കളും വീണ്ടും ഓർമിപ്പിച്ചു.കോവിഡ് സ്ഥിരീകരി ക്കുന്നവർ മറ്റംഗങ്ങളുള്ള വീട്ടിനകത്തുപോലും മുഖാവരണം ധരിക്കുന്നില്ലെന്നും അടച്ചിട്ടയിടങ്ങളിലും തിരക്കേറിയ ഇടങ്ങളിലും മുഖാവരണം ധരിക്കുന്നതിലും ജനങ്ങൾ വലിയ ശ്രദ്ധ കൊടുക്കുന്നില്ലെന്നും അധികൃതർ ഓർമ്മിപ്പിച്ചു.ഇത്തരം നിയമലംഘനങ്ങൾക്ക് 3000 ദിർഹംവരെയാണ് പിഴ ചുമത്തുക. മുഖാവരണം ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന കർശനമാക്കും. കോവിഡ് നിരക്ക് ഉയരുന്നു; ഗ്രീൻ പാസ് 14 ദിവസമായി കുറച്ച് യു എ ഇ.
No Comments
Leave a Comment