കുട്ടികൾക്കു ജോലി ചെയ്യാൻ സർക്കാർ അനുമതി; അവധിക്കാലത്ത് കാശുണ്ടാക്കാം

July 5, 2022
  • യു എ ഇയിൽ ചൂടിന് ശമനമില്ല

  • സേഹയുടെ വിപുലമായ ടെലിമെഡിസിൻ സേവനങ്ങൾ

  • ഇന്ത്യയിൽ നിന്നുള്ള വിമാന യാത്രക്കാരുടെ വിവരങ്ങൾ നൽകണം

  • മുംബൈയിൽനിന്ന് റാസൽഖൈമയിലേക്ക് നേരിട്ടുള്ള സർവീസുമായി ഇൻഡിഗോ

  • ഇന്ത്യയിലേക്ക് വിമാനടിക്കറ്റ് നിരക്ക് കുറയുന്നു

  • തൊഴിൽ ദിവസങ്ങളിലെ മാറ്റം വാഹനാപകടങ്ങൾ കുറച്ചു

  • ഡ്രൈവർമാക്ക് ബോധവൽക്കരണവുമായി പോലീസ്

  • ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണം – ആർ.ടി.എ.

  • തൊഴിലാളി സുരക്ഷ: ഇൻഷുറൻസോ ബാങ്ക് ഗാരന്റിയോ നൽകാം

  • ദുബായിൽ 6 മാസത്തിനിടെ 44,062 സാധനങ്ങൾ

  • മഴക്കെടുതിയിൽ പാസ്‌പോർട്ടുകൾ നഷ്‌ടപ്പെടുകയും, കേടുപാടുകളും സംഭവിച്ചവർക്കുമായി ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായഹസ്തം

  • വെള്ളപ്പൊക്കം: കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായധനം പ്രഖ്യാപിച്ച് ഷാർജ

  • റാസല്‍ഖൈമയില്‍ 46 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

  • ബഹിരാകാശ രംഗത്തും ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കും

  • റിയൽ എസ്റ്റേറ്റ് നിക്ഷേപ നിയമങ്ങൾ കർശനമാക്കി..55,000 ദിർഹം മുതൽ മൂല്യമുള്ള ഇടപാടുകൾ റിപ്പോർട്ട് ചെയ്യണം

  • ഈ വർഷം ആദ്യപാദം ചെലവ് 87.4 ബില്യൺ ദിര്‍ഹം

  • റാഷിദ് ബിൻ സായിദ് ഇടനാഴി അന്തിമ ഘട്ടത്തിലേക്ക്

  • പ്രവാസികൾക്ക് ആശ്വാസം, 330 ദിർഹത്തിന് കേരളത്തിലേക്കു പറക്കാം; നിരക്ക് കുറച്ച് എയർ ഇന്ത്യ

  • ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ് നവീകരണം: 75% പൂർത്തിയാക്കി ആർടിഎ

  • നിരക്ക് കുതിച്ചു; പ്രവാസികളുടെ മടക്കയാത്രയ്ക്ക് പൊള്ളുന്നവില

  • ദുബായ് സഞ്ചാരികളുടെ ഇഷ്‌ടനഗരം

  • വാട്‍സാപ്പിലൂടെ അപമാനിച്ചതിന് 10,000 ദിർഹം നഷ്ടപരിഹാരം

  • ഷാർജയിൽ ടാക്സിനിരക്ക് കുറച്ചു

  • വാഹനങ്ങളിൽകുട്ടികളെതനിച്ചക്കരുത്

  • കുട്ടികളെ മുൻസീറ്റിൽഇരുത്തിയാൽ പിടിവീഴും

  • വി.പി.എൻ ഉപയോഗം കൂടുന്നു; നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പിടിവീഴും

  • യു.എ.ഇ.യിൽ മഴ തുടരും

  • ഗ്ലോബൽ വില്ലേജ് ഒക്ടോബർ 25-ന് തുടങ്ങും

  • ഷാർജയിൽ കൂടുതൽ പെയ്‌ഡ്‌ പാർക്കിങ് കേന്ദ്രങ്ങൾ

  • ഊർജമേഖലയിൽ യുവപ്രതിഭകൾക്കായി ‘ക്ലീൻ ടെക്ക് യൂത്ത്’പദ്ധതി

  • കുട്ടികൾക്കു ജോലി ചെയ്യാൻ സർക്കാർ അനുമതി; അവധിക്കാലത്ത് കാശുണ്ടാക്കാം
    യു എ ഇയിൽ മധ്യവേനലവധിക്ക് വിദ്യലയങ്ങൾ അടച്ചതോടെ തൊഴിൽ പഠിക്കാനും പണമുണ്ടാക്കാനും അവസരം ഒരുങ്ങുന്നു . 15 വയസ് തികഞ്ഞ വിദ്യാർഥികൾക്കു മുന്നിലാണ് യു എ ഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഇങ്ങനെ ഒരു സൗകര്യം മുന്നോട്ട് വച്ചത്. ജോലി ചെയ്തു തൊഴിൽ പരിചയം നേടുന്നതിനൊപ്പം പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും ലഭിക്കും. കർശന നിബന്ധനകളോടെയാണ് കുട്ടികൾക്കു ജോലി ചെയ്യാൻ സർക്കാർ അനുമതി നൽകിയത്. മാതാപിതാക്കളുടെ സമ്മത പത്രത്തോടെ മൂന്നു മാസത്തേക്കുള്ള തൊഴിൽ കരാറിൽ വിദ്യാർഥികൾക്ക് ഏർപ്പെടാം. ജോലിയുടെ സ്വഭാവം കരാറിൽ വ്യക്തമാക്കണം. വേതനം, വാരാന്ത്യ അവധി, പ്രതിദിന ജോലി സമയം ഇവ കരാറിൽ വ്യക്തമാക്കണം. കർശന വ്യവസ്ഥകൾ വച്ച് വിദ്യാർഥികളെ തൊഴിലെടുപ്പിക്കാൻ പാടില്ല. അവർക്കുള്ള തൊഴിൽപരിശീലനങ്ങൾക്കും മന്ത്രാലയം പരിധി നിശ്ചയിച്ചിട്ടുണ്ട്. ഫാക്ടറികളിൽ രാത്രി സമയത്ത് ജോലി ചെയ്യിക്കരുത്. രാത്രി 8 മുതൽ രാവിലെ 6 വരെ കുട്ടികൾക്കു തൊഴിൽ പരിശീലനത്തിന് അനുവദി ച്ചിട്ടില്ല.6 മണിക്കൂറാണ് പരമാവധി തൊഴിൽ സമയം. ഭക്ഷണം, പ്രാർഥന തുടങ്ങിയ കാര്യങ്ങൾക്ക് ഒരു മണിക്കൂർ അനുവദിക്കാം. വിശ്രമം നൽകാതെ തുടർച്ചയായി 4 മണിക്കൂർ പണിയെടുപ്പിക്കരു തെന്നും നിർദേശങ്ങളിലുണ്ട്. പരിശീലനസമയം തൊഴിൽ സമയമായി കണക്കാക്കിയുള്ള വേതനം നൽകണം. 3 മാസത്തെ ജോലിയോ തൊഴിൽ പരിശീലനമോ പൂർത്തി യാക്കി പുറത്തിറങ്ങുന്ന കുട്ടികൾക്ക് തൊഴിൽ പരിചയ/ പരിശീലന സർട്ടിഫിക്കറ്റ് സ്ഥാപനം നൽകണം. ഈ കാലയളവിലെ ഇവരുടെ തൊഴിൽ വിലയിരുത്തണം.എന്നാൽ അവധിക്കാലത്തുള്ള തൊഴിൽ, പരിശീലനങ്ങൾക്ക് സേവനകാല ആനുകൂല്യങ്ങൾക്കു അർഹതയുണ്ടാവില്ല. തൊഴിൽ കരാറിലുള്ള അവധിയല്ലാതെ മറ്റു അവധി ദിനങ്ങളും ഇക്കാലയളവിൽ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC