കുട്ടികളെ മുൻസീറ്റിൽഇരുത്തിയാൽ പിടിവീഴും
August 8, 2022
യു.എ.ഇ.യിൽ പത്തുവയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുൻസീറ്റിലിരുത്തിയാൽ ഡ്രൈവറിൽനിന്ന് 400 ദിർഹം പിഴ ഈടാക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. പിഴയ്ക്ക് പുറമേ വാഹനം പിടിച്ചെടുക്കുകയും വാഹനയുടമയിൽനിന്ന് 5,000 ദിർഹം പിഴയീടാക്കുകയും ചെയ്യും. ആറുമാസത്തിനിടയിൽ 180 ഡ്രൈവർമാർക്ക് ഇത്തരത്തിൽ പിഴചുമത്തിയിട്ടുണ്ട്.10 വയസ്സിന് താഴെയുള്ള കുട്ടികളെ പിൻസീറ്റിൽമാത്രം ഇരുത്തുക, നിബന്ധമായും സീറ്റ് ബെൽറ്റ് ധരിപ്പിക്കുക, നാലുവയസ്സിൽ താഴെയുള്ള കുട്ടികളെ ചൈൽഡ് സീറ്റുകളിൽ മാത്രമിരുത്തുക തുടങ്ങിയ നിർദേശങ്ങൾ പോലീസ് നൽകിയിട്ടുണ്ട്. നാലുവയസ്സിന് താഴെ പ്രായമുള്ളവർക്കായി വാഹനങ്ങളിൽ ചൈൽഡ് സീറ്റ് ഇല്ലെങ്കിൽ ഡ്രൈവർ 400 ദിർഹം പിഴയടയ്ക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.ചില രക്ഷിതാക്കൾ മുൻസീറ്റിൽ പിഞ്ചുകുഞ്ഞുങ്ങളെ മടിയിലിരുത്തി യാത്രചെയ്യുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതും കുറ്റകരമാണ്. യു.എ.ഇ.യിൽ ഒട്ടേെറ കുട്ടികൾ വാഹനാപകടങ്ങളിൽപെടാറുണ്ടെന്ന് ഗതാഗതറിപ്പോർട്ടുക ൾ വ്യക്തമാക്കുന്നു. അപകടങ്ങളുടെ പ്രധാനകാരണം കുട്ടികളെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കുന്നതും ചൈൽഡ് സീറ്റിന്റെ അഭാവവുമാണെന്നുമാണ് പോലീസ് പറയുന്നത്.
No Comments
Leave a Comment