കുടുംബ, ജീവിത പ്രശ്നങ്ങൾ മറനീക്കി സിഡിഎ സർവേ
September 27, 2023

അബുദാബിയിൽ 60.8% പേർക്കും കുടുംബാംഗങ്ങളുമൊത്ത് സമയം ചെലവഴിക്കാൻ സാധിക്കുന്നില്ലെന്ന് അബുദാബി സാമൂഹിക വികസന അതോറിറ്റി (സി.ഡി.എ) സർവേ റിപ്പോർട്ട്.27% പേർ കുടുംബ ജീവിതത്തിൽ തൃപ്തരല്ലെന്നും കണ്ടെത്തി.ജീവിതനിലവാരം വിലയിരുത്താനായി നടത്തിയ സർവേയിലാണ് കുടുംബ ജീവിത പ്രശ്നങ്ങൾ മറനീക്കി പുറത്തുവന്നത്. സാമൂഹിക ബന്ധം ഊട്ടിയുറപ്പിക്കാനും കുടുംബ ഭദ്രതയ്ക്കും സമയം കണ്ടെത്തണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ രക്ഷിതാക്കൾക്ക് പ്രധാന പങ്കുണ്ടെന്നും ഓർമിപ്പിച്ചു.74% പേർ സാമൂഹിക ജീവിതത്തിലും 73% ആളുകൾ കുടുംബ ജീവിതത്തിലും സംതൃപ്തി പ്രകടിപ്പിച്ചു.കുടുംബമൊത്ത് ദീർഘസമയം ചെലവഴിക്കുന്നവർ 39.2% മാത്രം. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക–കുടുംബ ബന്ധം, വരുമാനം, തൊഴിൽ, താമസം, ഡിജിറ്റൽ ജീവിത നിലവാരം, തൊഴിലും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ എന്നിവയെല്ലാം വിഷയമാക്കിയായിരുന്നു സർവേ. 82,761 പേർ സർവേയിൽ പങ്കെടുത്തു.
No Comments
Leave a Comment