കാർഗോ വഴി അയക്കുന്ന സാധനങ്ങൾക്ക് ഗ്രൂപ് ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്തുമെന്ന് ഐസിസിഎ
September 15, 2023

കാർഗോ വഴി അയക്കുന്ന സാധനങ്ങൾക്ക് പരിരക്ഷ ലഭിക്കുന്ന ഗ്രൂപ് ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്തുമെന്ന് ഇന്ത്യൻ കാർഗോ ആൻഡ് കൊറിയേഴ്സ് അസോസിയേഷൻ (ഐസിസിഎ) ഭാരവാഹികൾ പറഞ്ഞു. 10 ദിര്‍ഹമാണ് ഇതിനായി അടയ്‌ക്കേണ്ടത്. ആകസ്മികമായുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ മുടക്കിയ നിരക്ക് ഉടന്‍ തിരിച്ചു കൊടുക്കും. അസോസിയേഷന്‍റെ പ്രഥമ ദേശീയ കോൺഫറൻസിനോടനുബന്ധിച്ച് ഷാർജയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. ഈ രംഗത്ത് പ്രവർത്തിക്കുന്ന 84 സ്ഥാപനങ്ങളാണ് അസോസിയേഷനിലെ അംഗങ്ങൾ. മെച്ചപ്പെട്ടതും സുരക്ഷിതവുമായ സേവനം നൽകാൻ അംഗങ്ങളെ പ്രാപ്തരാക്കുക, സേവന നിലവാരം മെച്ചപ്പെടുത്താനുള്ള കർമ പദ്ധതി തയാറാക്കുക, കസ്റ്റംസ് ക്ലിയറൻസ് നടപടികളെ കുറിച്ച് അംഗങ്ങളെ ബോധവാന്മാരാക്കുക, ഷിപ്പിങ് കമ്പനികളുമായി ചേർന്ന് ചെലവ് ചുരുങ്ങിയ മാർഗം കണ്ടെത്തി സേവനം മെച്ചപ്പെടുത്തുക, പരാതികൾ പരിഹരിക്കാൻ ഏകീകൃത സംവിധാനം നടപ്പിലാക്കുക തുടങ്ങിയവയാണ് സംഘടനയുടെ ലക്ഷ്യങ്ങളെന്നും പ്രസിഡന്‍റ് നിഷാദ് പറഞ്ഞു. യുഎഇയിലെ 84 കാര്‍ഗോ കമ്പനികളുടെ സേവനം മെച്ചപ്പെടുത്തുക, ഇന്ത്യയിലെ ക്ലിയറന്‍സ് പ്രശ്‌നങ്ങളും ഡെലിവറിയിലെ കാലതാമസവും ഒഴിവാക്കി ഈ വ്യവസായ മേഖലയെ മികവുറ്റതാക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. കാര്‍ഗോ, കൊറിയര്‍ മേഖലയ്ക്ക് ആരോഗ്യകരമായ വിപണി സൃഷ്ടിക്കുന്നതിനോടൊപ്പം തന്നെ, മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നതും ലക്ഷ്യമാണ്. പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാര നടപടികളിലേക്ക് നയിക്കാന്‍ ഒരു കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി കണ്ടെത്തുന്ന കാര്യങ്ങള്‍ സംഘടന നടപ്പാക്കും.2015ല്‍ തുടങ്ങിയ റജിസ്‌റ്റേര്‍ഡ് സംഘടനയാണ് ഐസിസിഎ. യുഎഇയിലെ 95 ശതമാനം കാര്‍ഗോ കമ്പനികളും ഇതിലുള്‍പ്പെടുന്നു. സംഘടനയുടെ നേതൃത്വത്തില്‍ രണ്ടു മാസം മുന്‍പ് നിരക്കുകള്‍ ഏകീകരിച്ചു. ഇതനുസരിച്ച്, സമുദ്ര മാര്‍ഗം ഒരു കിലോ കാര്‍ഗോ ഇന്ത്യയലേയ്ക്ക് അയക്കാന്‍ 6 ദിര്‍ഹമാണ് നിരക്ക്. വിമാന മാര്‍ഗം അയക്കാന്‍ 13 ദിര്‍ഹമും. പായ്ക്കിങ് നിരക്ക് 20 ദിര്‍ഹമാണ്.കാര്‍ഗോ രംഗത്ത് പല പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ട്. 90 ശതമാനം പേരും ഈ വ്യവസായ മേഖലയെ സേവന മനോഭാവത്തോടെയാണ് കാണുന്നത്. ഏതാണ്ടെല്ലാ മേഖലകളും ഓണ്‍ലൈനും ഫാസ്റ്റ് ട്രാക്കുമായി സ്മാര്‍ട്ടായെങ്കിലും കാര്‍ഗോ രംഗം മാത്രം അക്കാര്യത്തില്‍ പിറകില്‍ നില്‍ക്കുകയാണ്. ഇത് മനസ്സിലാക്കി പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരാനാണ് സംഘടന താല്‍പര്യപ്പെടുന്നത്. യുഎഇയില്‍ നിന്ന് റിട്ടയര്‍ ചെയ്തും ജോലി നഷ്ടപ്പെട്ടും നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ കാര്‍ഗോ അയക്കാന്‍ സംവിധാനമേര്‍പ്പെടുത്തും. പ്രവാസികള്‍ക്ക് എപ്പോഴും താങ്ങാനാകുന്ന നിരക്കില്‍ മികച്ച സേവനം നല്‍കാനാണ് ആഗ്രഹമെന്നും ഭാരവാഹികള്‍പറഞ്ഞു.
No Comments
Leave a Comment