എണ്ണയിതര മേഖലകളിൽ നിന്നും റെക്കോർഡ് വരുമാനവുമായി യുഎഇ
September 22, 2023

കഴിഞ്ഞ വർഷം യുഎഇയുടെ മൊത്തം വരുമാനത്തിൽ 31.8% വർധന. ഗൾഫിലെ വൈവിധ്യമാർന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായ യുഎഇ വ്യാപാരം, വിനോദസഞ്ചാരം, ഉൽപാദനം, ലോജിസ്റ്റിക്‌സ്, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് എണ്ണയിതര മേഖലകൾ വികസിപ്പിച്ചുവരുന്നതിന്റെ തെളിവാണിതെന്ന് ദുബായ് ധനമന്ത്രിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. 2022ൽ ചെലവ് 6.1 ശതമാനം വർധിച്ച് 42700 കോടി ദിർഹമായി. വരുമാനത്തി ൽ വർധനയുണ്ടായിട്ടും ജാഗ്രതയോടെ ചെലവ് നിയന്ത്രിക്കുന്നുവെന്നും പറഞ്ഞു.
No Comments
Leave a Comment