ഊർജമേഖലയിൽ യുവപ്രതിഭകൾക്കായി ‘ക്ലീൻ ടെക്ക് യൂത്ത്’പദ്ധതി

August 5, 2022
  • യു എ ഇയിൽ ചൂടിന് ശമനമില്ല

  • സേഹയുടെ വിപുലമായ ടെലിമെഡിസിൻ സേവനങ്ങൾ

  • ഇന്ത്യയിൽ നിന്നുള്ള വിമാന യാത്രക്കാരുടെ വിവരങ്ങൾ നൽകണം

  • മുംബൈയിൽനിന്ന് റാസൽഖൈമയിലേക്ക് നേരിട്ടുള്ള സർവീസുമായി ഇൻഡിഗോ

  • ഇന്ത്യയിലേക്ക് വിമാനടിക്കറ്റ് നിരക്ക് കുറയുന്നു

  • തൊഴിൽ ദിവസങ്ങളിലെ മാറ്റം വാഹനാപകടങ്ങൾ കുറച്ചു

  • ഡ്രൈവർമാക്ക് ബോധവൽക്കരണവുമായി പോലീസ്

  • ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണം – ആർ.ടി.എ.

  • തൊഴിലാളി സുരക്ഷ: ഇൻഷുറൻസോ ബാങ്ക് ഗാരന്റിയോ നൽകാം

  • ദുബായിൽ 6 മാസത്തിനിടെ 44,062 സാധനങ്ങൾ

  • മഴക്കെടുതിയിൽ പാസ്‌പോർട്ടുകൾ നഷ്‌ടപ്പെടുകയും, കേടുപാടുകളും സംഭവിച്ചവർക്കുമായി ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായഹസ്തം

  • വെള്ളപ്പൊക്കം: കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായധനം പ്രഖ്യാപിച്ച് ഷാർജ

  • റാസല്‍ഖൈമയില്‍ 46 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

  • ബഹിരാകാശ രംഗത്തും ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കും

  • റിയൽ എസ്റ്റേറ്റ് നിക്ഷേപ നിയമങ്ങൾ കർശനമാക്കി..55,000 ദിർഹം മുതൽ മൂല്യമുള്ള ഇടപാടുകൾ റിപ്പോർട്ട് ചെയ്യണം

  • ഈ വർഷം ആദ്യപാദം ചെലവ് 87.4 ബില്യൺ ദിര്‍ഹം

  • റാഷിദ് ബിൻ സായിദ് ഇടനാഴി അന്തിമ ഘട്ടത്തിലേക്ക്

  • പ്രവാസികൾക്ക് ആശ്വാസം, 330 ദിർഹത്തിന് കേരളത്തിലേക്കു പറക്കാം; നിരക്ക് കുറച്ച് എയർ ഇന്ത്യ

  • ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ് നവീകരണം: 75% പൂർത്തിയാക്കി ആർടിഎ

  • നിരക്ക് കുതിച്ചു; പ്രവാസികളുടെ മടക്കയാത്രയ്ക്ക് പൊള്ളുന്നവില

  • ദുബായ് സഞ്ചാരികളുടെ ഇഷ്‌ടനഗരം

  • വാട്‍സാപ്പിലൂടെ അപമാനിച്ചതിന് 10,000 ദിർഹം നഷ്ടപരിഹാരം

  • ഷാർജയിൽ ടാക്സിനിരക്ക് കുറച്ചു

  • വാഹനങ്ങളിൽകുട്ടികളെതനിച്ചക്കരുത്

  • കുട്ടികളെ മുൻസീറ്റിൽഇരുത്തിയാൽ പിടിവീഴും

  • വി.പി.എൻ ഉപയോഗം കൂടുന്നു; നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പിടിവീഴും

  • യു.എ.ഇ.യിൽ മഴ തുടരും

  • ഗ്ലോബൽ വില്ലേജ് ഒക്ടോബർ 25-ന് തുടങ്ങും

  • ഷാർജയിൽ കൂടുതൽ പെയ്‌ഡ്‌ പാർക്കിങ് കേന്ദ്രങ്ങൾ

  • ഊർജമേഖലയിൽ യുവപ്രതിഭകൾക്കായി ‘ക്ലീൻ ടെക്ക് യൂത്ത്’പദ്ധതി

  • ഊർജമേഖലയിൽ യുവപ്രതിഭകൾക്കായി ‘ക്ലീൻ ടെക്ക് യൂത്ത്’പദ്ധതി
    യു.എ.ഇ.യിലെ വിവിധ മേഖലകളിൽ നിന്നുള്ള യുവപ്രതിഭകളെ ഉൾപ്പെടുത്തി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) നടപ്പാക്കുന്ന ‘ക്ലീൻ ടെക്ക് യൂത്ത്’ പദ്ധതിയുടെ രണ്ടാമത്തെ ബാച്ച് ദേവ ഇന്നൊവേഷൻ കേന്ദ്രത്തിൽ ആരംഭിച്ചു. ശുദ്ധവും പുനരുപയോഗ്യവുമായ ഊർജത്തെക്കുറിച്ചും ഈ മേഖലയിലെ സംരംഭത്വത്തെ ക്കുറിച്ചുമുള്ള യുവപ്രതിഭകളുടെ വൈദഗ്ധ്യവും അറിവും വികസിപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.യു.എ.ഇ.യിലെ 13 അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള 25 യുവപ്രതിഭകൾ രാജ്യത്തിന്റെ ഊർജമേഖലയ്ക്ക് മുതൽക്കൂട്ടാകുന്നതാണ് ദേവയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിലെ പങ്കാളിത്തം തെളിയിക്കുന്നത്. അപേക്ഷകരായ 145 പേരിൽനിന്നുമാണ് ബിരുദധാരികളായ 25 പേരെ തിരഞ്ഞെടുത്തത്. സ്കൂളുകൾ, സർവകലാശാലകൾ, സംഘടനകൾ, വിവിധ മേഖലയിലെ വിദഗ്ധർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ ശില്പശാലകളും സ്ഥലസന്ദർശനങ്ങളും ഒട്ടേറെ സെമിനാറുകളും ക്ലീൻ ടെക്ക് യൂത്ത് പദ്ധതിയുടെ ഭാഗമായി നടക്കുന്നു. ശുദ്ധപുനരുപയോഗ ഊർജമേഖലയുടെ വികസനത്തെപ്പറ്റി ചർച്ചചെയ്യാനും അവ പ്രാബല്യത്തിലാക്കാനും പദ്ധതി നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.. ദേശീയ വികസന ലക്ഷ്യങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ശുദ്ധപുനരുപയോഗ ഊർജമേഖലകളിൽ യോഗ്യതയുള്ള തൊഴിലാളികളുടെയും വിദഗ്ധരുടെയും സേവനം ഉറപ്പാക്കാനും ദേവ മുൻഗണന നൽകുമെന്നും ദേവ സി.ഇ.ഒ. സയീദ് മുഹമ്മദ് അൽ തായർ വ്യക്തമാക്കി.ദുബായിയുടെ ക്ലീൻ എനർജി സ്ട്രാറ്റജി-2050, ദുബായ് നെറ്റ് സീറോ കാർബൺ എമിഷൻസ് സ്ട്രാറ്റജി 2050 എന്നിവയ്ക്ക് അനുസൃതമായി ശുദ്ധ പുനരുപയോഗ ഊർജ ഉത്പാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. 2050 ആകുന്നതോടെ ശുദ്ധ ഊർജസ്രോതസ്സുകളിൽനിന്നുള്ള ദുബായുടെ ഊർജ ഉത്പാദനശേഷി 100 ശതമാനം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ശുദ്ധ ഊർജപദ്ധതികൾ വികസിപ്പിക്കുന്നതിന് ആവശ്യമായ അറിവും സാങ്കേതികവിദ്യകളും യുവപ്രതിഭകൾക്കായി ലഭ്യമാക്കും.
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC