ഇ-സ്കൂട്ടർ രൂപമാറ്റവും അപകടകരമായ റൈഡിങും: നടപടി കര്‍ശനമാക്കുമെന്ന് മുന്നറിയിപ്പ്
July 26, 2022

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി അബൂദബി പൊലീസ്. ഇത്തരം ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പിഴ ചുമത്തും.സംയോജിത ഗതാഗതകേന്ദ്രവുമായി സഹകരിച്ചാണ് അബൂദബി പൊലീസ് അനുവദനീയമായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സംബന്ധിച്ച ബോധവത്കരണം നടത്തുന്നത്. അബൂദബിയില്‍ ഇ-സ്‌കൂട്ടറുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്നതിനിടെയാണ് അധികൃതരുടെ ബോധവത്കരണം.സീറ്റ് പിടിപ്പിക്കുന്നതും ഒന്നിലധികംപേര്‍ ഇവയില്‍ യാത്ര ചെയ്യുന്നതും നിരോധിച്ചിട്ടുള്ളതാണ്. നിന്ന് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് സ്‌കൂട്ടറിലും സൈക്കിളുകളിലും ഒരാള്‍ക്ക് മാത്രമേ അനുവാദമുള്ളൂ. അടുത്തിടെയുണ്ടായ അപകടത്തില്‍ ഇങ്ങനെ യാത്രചെയ്ത രണ്ടുപേര്‍ മരിച്ച സാഹചര്യത്തിലാണ് അധികൃതര്‍ നിയമം കൊണ്ടുവന്നത്. നിയമം പാലിക്കാതെ വീണ്ടും രൂപമാറ്റം ചെയ്ത ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.
No Comments
Leave a Comment