ഇന്ധനവിലക്കുറവ്: പ്രവാസികളും ആശ്വാസത്തിൽ

August 3, 2022
  • നാട്ടിലേക്ക് പോകുമ്പോൾ വിമാനത്തിൽ മാസ്ക്ക് നിർബന്ധം

  • ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ ഖാസിമി സ്ട്രീറ്റ് സെപ്റ്റംബർ 4 വരെ അടച്ചിട്ടു

  • ഷാർജയിൽ പവർ കൂടി സ്കൈ പോഡ്; അനായാസം ചരക്കുനീക്കം

  • ഓണ്‍ലൈന്‍ വഴി അപമാനിച്ചാല്‍ പിടിവീഴും; ഒരു കോടി രൂപ വരെ പിഴ!

  • ഏഷ്യാ കപ്പ് യോഗ്യത: യുഎഇ ടീമിനെ നയിക്കാന്‍ മലയാളി, കാഞ്ഞങ്ങാട് സ്വദേശിയും കളിക്കും

  • യു.എ.ഇ-ഇന്ത്യൻ സർവ്വകലാശാലകൾ തമ്മിൽ സഹകരണ ധാരണ

  • യു എ ഇയിൽ പുതിയ അധ്യയനവർഷം; സ്കൂൾ ബസുകൾ പൂർണ സജ്ജം

  • ഏഷ്യ കപ്പ്; ഇന്ത്യ-പാക് മത്സര ടിക്കറ്റിന് പുതിയ നിബന്ധന

  • ബഹിരാകാശ യാത്രയ്ക്കൊരുങ്ങി അൽ നെയാദി; സ്‌പേസ് സ്യൂട്ട് ധരിച്ച ചിത്രം പുറത്തുവിട്ട് യുഎഇ

  • ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടമുള്ള ഇടം ദുബായ്

  • ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടായി വീണ്ടും യുകെ – യുഎഇ റൂട്ട്

  • ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബായ് പോലീസ്

  • യുഎഇയിലെ പ്രതികൂല കാലാവസ്ഥ അവസാനിച്ചതായി NCEMA

  • ‘സെപ’ ‘ വഴിതുറന്നു; ഇറക്കുമതിയിലും കയറ്റുമതിയിലും വൻ കുതിപ്പ്

  • അൽ മനാമ റോഡിലെ നിർമാണം പുരോഗമിക്കുന്നു

  • എംബസിയുടെ പേരിൽ തട്ടിപ്പ്; ജാഗ്രതാ നിർദേശം

  • സാങ്കേതിക വിദ്യയിലൂടെ കാർഷിക സ്വയംപര്യാപ്തത നേടും

  • 90 ശതമാനം പ്രവാസികളും സൗജന്യ ഇന്റർനെറ്റ് ഓഡിയോ, വീഡിയോ കോളിംഗ് ആപ്പുകളെ ആശ്രയിക്കുന്നു

  • ദുബായിൽ പൊതുഗതാഗത ഉപയോക്താക്കളിൽ വർധന

  • വാഹനമോടിക്കുന്നവർ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും

  • വിമാന സർവ്വീസുകൾ പുനഃസ്ഥാപിപ്പിക്കുന്നു

  • അസ്ഥിര കലാവസ്ഥ നാല് ദിവസം കൂടി തുടരും

  • സ്വാതന്ത്യദിനമാഘോഷിച്ച് യുഎഇയിലെ ഇന്ത്യക്കാരും; വിവിധ എമിറേറ്റുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി

  • വീണ്ടും മഴയ്ക്ക് സാധ്യത

  • ആറുമാസം പൊതുഗതാഗതം ഉപയോഗിച്ചത് 30.4 കോടി യാത്രക്കാർ

  • ഓൺലൈൻവഴി ഭക്ഷണവിൽപന; രജിസ്ട്രേഷൻ നിർബന്ധമെന്ന് അതോറിറ്റി

  • ദുബായിൽ കനത്ത പൊടിക്കാറ്റ് : ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

  • യുഎഇയിൽ പൊടിക്കാറ്റ്; അസ്ഥിരകാലാവസ്ഥ, റെഡ് അലർട് പ്രഖ്യാപിച്ചു

  • 38,102 ഇ-സ്കൂട്ടറുകൾക്ക് അനുമതി

  • ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യ ണം

  • ഇന്ധനവിലക്കുറവ്: പ്രവാസികളും ആശ്വാസത്തിൽ
    യു.എ.ഇയിൽ ഇന്ധനവിലയിൽ കുറവ് വന്നതിൽ പ്രവാസികളടക്കം ആശ്വാസത്തിൽ. പെട്രോൾ ലിറ്ററിന് 60 ഫിൽസും ഡീസൽ ലിറ്ററിന് 62 ഫിൽസുമാണ് കുറച്ചത്. പുതിയ നിരക്ക് നിലവിൽവന്നതോടെ കുടുംബബജറ്റിൽ ഞെരുക്കം കുറയുമെന്നാണ് പ്രവാസികൾ ആശ്വസിക്കുന്നത്.യു.എ.ഇയിലെ ഇന്ധനവില ജനുവരി മുതലുള്ള മാസങ്ങളിലാണ് കുത്തനെ ഉയർന്നത്. 75 ശതമാനം വരെ വിലയിൽ വർധനയുണ്ടായതോടെ പലരും സ്വന്തം വാഹനങ്ങൾ പരമാവധി ഒഴിവാക്കുകയും പൊതുഗതാഗതത്തെ ആശ്രയിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഇന്ധനവില കൂടിയതോടെ ടാക്സി ചാർജിലടക്കം വർധനയുണ്ടായി. ബസും മെട്രോയും മാത്രമായിരുന്നു നിരക്കുവർധന ബാധിക്കാതിരുന്നത്.കുടുംബബജറ്റിനെപ്പോലെ കമ്പനികളുടെയും സ്ഥാപനങ്ങളെയും ഇത് ബാധിച്ചു. വില ഇനിയും വർധിക്കുമോ എന്ന ആശങ്ക നിലനിൽക്കെയാണ് നിരക്ക് കുറച്ചുള്ള പ്രഖ്യാപനം. ആഗസ്റ്റ് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ മാസത്തേതിനെ അപേക്ഷിച്ച് സാമാന്യം ഭേദപ്പെട്ടകുറവാണുണ്ടായത്.സൂപ്പർ 98 പെട്രോൾ ലിറ്ററിന് 4.03 ദിർഹമാണ് പുതിയ നിരക്ക്. ജൂലൈയിൽ 4.63ദിർഹമായിരുന്നു.ജൂലൈയിൽ 4.52 ദിർഹമായിരുന്ന സ്‌പെഷൽ 95പെട്രോൾ ലിറ്ററിന്3.92ദിർഹമായിട്ടുണ്ട്.ജൂലൈയിൽ 4.76 ദിർഹമായിരുന്ന ഡീസൽ ലിറ്ററിന് 4.14 ദിർഹമാണ് ആഗസ്റ്റിലെ നിരക്ക്. ഫുൾടാങ്ക് പെട്രോൾ അടിക്കുമ്പോൾ കഴിഞ്ഞമാസത്തേക്കാൾ 35 ദിർഹത്തിന്‍റെ കുറവ് ലഭിക്കുന്നുണ്ട്. ഉയരുന്ന ജീവിതച്ചെലവ് പിടിച്ചുനിർത്താൻ പുതിയ തീരുമാനത്തിന് കഴിയുമെന്നാണ് പ്രവാസികൾ അഭിപ്രായപ്പെടുന്നത്
    No Comments
    Leave a Comment

    Your email address will not be published.

    Copyright © 2021 - Designed and Developed by Dataslices FZ LLC