ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടി സമാപിച്ചു.
January 27, 2023

ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടി സമാപിച്ചു . ഇന്ത്യ-യു.എ.ഇ സംരംഭകത്വത്തിന്‍റെ സുവർണകാലമാണിതെന്ന് ഇന്ത്യൻ വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു . സമഗ്ര സാമ്പത്തിക സഹകരണ പങ്കാളിത്ത കരാർ (സെപ) ഒപ്പുവെച്ചത് പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ഫലമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ ചേംബർ ദുബൈയിൽ സംഘടിപ്പിച്ച ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയും യു.എ.ഇയും തമ്മിലെ ഉഭയകക്ഷി വ്യാപാരം മേയിൽ സമഗ്ര സാമ്പത്തിക സഹകരണ കരാർ(സെപ) പ്രാബല്യത്തിൽവന്നശേഷം 30 ശതമാനം വർധിച്ചുവെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു .
എട്ട് മാസത്തിനുള്ളിലാണ് വ്യാപാര മേഖലയിൽ വൻ കുതിപ്പുണ്ടായിരിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിൽ 88 ശതകോടി ഡോളറിന്‍റെ വ്യാപാരം കൈവരിക്കാനുള്ള പാതയിലാണ് ഇരു രാജ്യങ്ങളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
No Comments
Leave a Comment