ഇന്ത്യയുടെ നേട്ടങ്ങളിൽ യുഎഇക്ക് ഒട്ടേറെ പാഠങ്ങളുണ്ട്, ചന്ദ്രയാൻ ദൗത്യം ആവേശകരം: സുൽത്താൻ അൽ നെയാദി
September 21, 2023

ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം ആവേശകരമാണെന്ന് യുഎഇയുടെ ദീർഘകാല ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. 6 മാസത്തെ ബഹിരാകാശ ദൗത്യത്തിനുശേഷം യുഎഇയിൽ തിരിച്ചെത്തിയ സുൽത്താൻ അൽ നെയാദി അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയിരുന്നു.ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളിൽ യുഎഇക്ക് ഒട്ടേറെ പാഠങ്ങളുണ്ട്. ബഹിരാകാശത്തുനിന്ന് ഏറെ ആഹ്ലാദത്തോടെയാണ് ദൗത്യവിജയത്തെ നോക്കിക്കണ്ടതെന്നും പറഞ്ഞു. ഐഎസ്ആർഒയുമായി ചേർന്ന് പ്രവർത്തിക്കാൻ യുഎഇക്ക് താൽപര്യമുണ്ടെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ മേധാവി സാലിം അൽ മർറി പറഞ്ഞു. പിഎസ്എൽവി ഉൾപ്പെടെ വ്യോമ സംരംഭങ്ങളിൽ നേരത്തെ ഇന്ത്യയുമായി സഹകരണമുണ്ടായിരുന്നു. ഭാവിയിലും ഐഎസ്ആർഒയുമായി സഹകരണത്തിന് താൽപര്യമുണ്ടാകുമെന്നും പറഞ്ഞു.
No Comments
Leave a Comment