ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പുതുക്കിയ മാർഗനിർദേശങ്ങൾ .
June 30, 2022

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർപുതുക്കിയ മാർഗനിർദേശങ്ങൾ നൽകി. വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന വിമാനങ്ങളിൽ രണ്ട് ശതമാനം പേർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താനുള്ള നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. റാൻഡം പരിശോധനയായിരിക്കും നടത്തുക.ഈ പരിശോധനയിൽ പോസിറ്റീവാകുന്നവരുടെ സാമ്പിളുകൾ ജനിതകശ്രേണീക രണത്തിന് അയക്കാനം നിർദേശമുണ്ട്. പോസിറ്റീവാകുന്നവരെ മാനദണ്ഡങ്ങൾ അനുസരിച്ച് ഐസോലേഷനിൽ പാർപ്പി ക്കാനും നിർദേശമുണ്ട്.ആശുപത്രികളിൽ പനിലക്ഷണ വുമായി എത്തുന്ന ആളുകളിൽ അഞ്ച് ശതമാനം പേരുടെ സാമ്പിളുകളെങ്കിലും കോവിഡ് പരിശോധനക്ക് വിധേയമാക്ക ണമെന്നും നിർദേശമുണ്ട്. രോഗബാധയു ണ്ടാകുന്നസ്ഥലങ്ങളും പുതിയ ക്ലസ്റ്ററുകളും സംബന്ധിച്ച് കർശനമായ നിരീക്ഷണം നടത്താനുംകേന്ദ്രസർക്കാർആവശ്യപ്പെട്ടിട്ടുണ്ട്.ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാന് ഇതുസംബന്ധിച്ച് കത്ത് നൽകിയത്. ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തുന്ന തിനാണ് സംസ്ഥാനങ്ങൾ പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം നിർദേശിച്ചു. കഴിഞ്ഞദിവസം മുതൽ കേരളത്തിൽ മാസ്ക്ക് നിർബന്ധം ആക്കിയിട്ടുണ്ട് .മാസ്ക്ക് ധരിക്കാതെ ആൾക്കൂട്ടത്തിലും വാഹനങ്ങളിലും കയറിയാൽ അഞ്ഞൂറ് രൂപയാണ് പിഴ
No Comments
Leave a Comment