ഇന്ത്യയിലേക്ക് വിമാനടിക്കറ്റ് നിരക്ക് കുറയുന്നു
August 11, 2022
യു.എ.ഇ. യിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന യാത്രാനിരക്ക് 60 ശതമാനത്തോളം കുറഞ്ഞു.നിലവിൽ 400 മുതൽ 700 ദിർഹത്തിനുള്ളിൽ (8600 മുതൽ 15000 രൂപ വരെ) യു.എ.ഇ. യിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. കഴിഞ്ഞമാസം 1200 മുതൽ 1700 ദിർഹം വരെ (25800 മുതൽ 36500 രൂപ വരെ) ആയിരുന്നു നിരക്ക്. സ്കൂൾ അവധിയും ബലി പെരുന്നാളും ഇന്ത്യയിലേക്കുള്ള നിരക്ക് വർധനയ്ക്ക് പ്രധാന കാരണ ങ്ങളായി.അവധി കഴിഞ്ഞ് യു.എ.ഇ.യിലേക്ക് മടങ്ങുന്നവരുടെ തിരക്കാണ് ഇനി വരാനിരിക്കുന്നത്. അതേവിമാനം ഇന്ത്യ യിലേക്ക് പറക്കുമ്പോൾ തിരക്ക് കുറവായിരിക്കും. അതു െകാണ്ടാണ് ഇന്ത്യയിലേക്കുള്ള നിരക്കുകൾ കുറയ്ക്കാൻ വിമാനകമ്പനികൾ നിർബന്ധിതമാകുന്നത്. എന്നാൽ, ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള നിരക്ക് ഓണത്തോട നുബന്ധിച്ച് വർധിക്കാനാണ് സാധ്യത. കാരണം, മലയാളിക ളുടെ ഓണയാത്ര വിമാനക്കന്പനികൾക്ക് ചാകരയാണ്. ഓണം അവധികഴിഞ്ഞെത്തുന്നവരെ ലക്ഷ്യമിട്ട് കേരളത്തിൽനിന്ന് തിരിച്ചുള്ള യാത്രാനിരക്കും കൂടുമെന്നുറപ്പാണ്.നിലവിൽ സ്കൂൾ അവധി കഴിഞ്ഞെത്തുന്നവരുടെ തിരക്കുകാരണം കേരളത്തിൽനിന്ന് യു.എ.ഇ. യിലേക്ക് 46,000 രൂപവരെ ടിക്കറ്റ് നിരക്ക് ഈടാക്കുന്നുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് യു.എ.ഇ. യിൽനിന്ന് ഇന്ത്യയിലേക്ക് അവധിയിൽ പോയവരുടെ എണ്ണം ഈ വർഷം കൂടുതലാണ്. കോവിഡ് കാരണം രണ്ടു വർഷ ത്തിലധികമായി നാട്ടിലേക്ക് പോകാതിരുന്നവർ ഈ വർഷം പോയിട്ടുണ്ട്.സ്വാതന്ത്ര്യദിനം പ്രമാണിച്ച് എയർഇന്ത്യ പ്രഖ്യാപിച്ച ഇന്ത്യയിലേക്കുള്ള നിരക്കിളവ് അടുത്ത ബുധനാഴ്ച അവസാനിക്കും
No Comments
Leave a Comment