ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നവസാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിൽ യു.എ.ഇ ലോകത്തിന്റെ നേതൃത്വത്തിലേക്ക്
January 26, 2023

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നവസാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിൽ യു.എ.ഇ ലോകത്തിന്റെ നേതൃത്വത്തിലേക്ക് ഉയർന്നതായി യു.എ.ഇ നിർമിതബുദ്ധി, ഡിജിറ്റൽ ഇക്കോണമി വകുപ്പ് സഹമന്ത്രി ഉമർ ബിൻ സുൽത്താൻ അൽ ഉലമ. ദുബൈയിൽ സംഘടിപ്പിച്ച ദുബൈ ഇന്റർനാഷനൽ പ്രോജക്ട് മാനേജ്മെന്റ് ഫോറം (ഡി.ഐ.പി.എം.എഫ്) പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അബൂദബിയിലും ദുബൈയിലും താമസിക്കുന്നവരുടെ സാന്ദ്രതക്കനുസരിച്ച് പുതിയ സാങ്കേതികവിദ്യകളുടെ സ്വീകാര്യതയും ഉപയോഗവും വിപുലീകരിക്കാനായെന്നും സാങ്കേതികവിദ്യകൾക്ക് എങ്ങനെ ദൈനംദിന ജീവിതത്തെയും ഭാവിയെയും രൂപപ്പെടുത്താൻ കഴിയുമെന്ന് തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ ജുമൈറയിൽ നടക്കുന്ന ഫോറം ഇന്ന് സമാപിക്കും.
No Comments
Leave a Comment