ആറുമാസം കൂടുതൽ യുഎഇക്ക് പുറത്ത് താമസിച്ചവർക്ക് റീ-എൻട്രി പെർമിറ്റിന് അപേക്ഷിക്കാം
January 30, 2023

യു.എ.ഇ. താമസ വിസയുള്ള ആറുമാസത്തിലേറെ രാജ്യത്തിന് പുറത്ത് താമസിച്ചവർക്ക് റീ-എൻട്രി അനുമതിക്കായി അപേക്ഷിക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ (ഐ.സി.പി.) വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.പാസ്പോർട്ട്, വിസ എന്നിവയോടൊപ്പം രാജ്യത്തിന് പുറത്ത് താമസിക്കാനിടയായ കാരണം തെളിവ് സഹിതം ഹാജരാക്കണം. അഞ്ച് ദിവസത്തിനുള്ളിൽ അപേക്ഷകൾക്ക് മറുപടി ലഭിക്കും. ഐ.സി.പി.യുടെ അനുമതി ലഭിച്ചാൽ വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കാനാവും. താമസ വിസയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ മാറ്റങ്ങളെക്കുറിച്ച് അറിയിപ്പ് ലഭിച്ചതായി ടൈപ്പിങ് ഏജന്റുമാരും വ്യക്തമാക്കി.150 ദിർഹമാണ് ഇതിന് ചാർജ് ഈടാക്കുക. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസെൻഷിപ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) യിൽ നിന്നും ഇമെയിൽ വഴി ആയിരിക്കും അനുമതി ലഭിച്ചതായുള്ള അറിയിപ്പ് വരിക
No Comments
Leave a Comment