അൽ മനാമ റോഡിലെ നിർമാണം പുരോഗമിക്കുന്നു
August 17, 2022
ദുബായ്-അൽഐൻ റോഡ് നവീകരണ പദ്ധതിയോട് അനുബന്ധിച്ചുള്ള അൽ മനാമ റോഡിലെ നിർമാണ ജോലികൾ 67% പൂർത്തിയായി. അൽ മെയ്ദാൻ റോഡിനെ മനാമ റോഡുമായി ബന്ധിപ്പിക്കുന്ന പാതയിൽ 4 ലെയ്നുകൾ വീതമുള്ള പാലമുണ്ട്. മണിക്കൂറിൽ ഒരു ഭാഗത്തേക്ക് 8,000 വാഹനങ്ങൾക്കു കടന്നുപോകാനാകുമെന്ന് ആർടിഎ അറിയിച്ചു. വീതി കൂട്ടുന്നതിനാൽ ആദൻ, സനാ, നാദ് അൽ ഹമർ റോഡുകളിലേക്കുള്ള ഗതാഗതം സുഗമമാക്കാനും പദ്ധതി സഹായകമാകും. ഒരു ദിശയിൽ മണിക്കൂറിൽ 2,000 വാഹനങ്ങൾക്കു പോകാനാകും. ഈ വർഷം മൂന്നാം പാദം നിർമാണജോലികൾ പൂർത്തിയാകും.
No Comments
Leave a Comment