അസ്ഥിര കലാവസ്ഥ നാല് ദിവസം കൂടി തുടരും
August 16, 2022
യു എ ഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം പൊടി നിറഞ്ഞ കാലവസ്ഥയും മഴയും അടുത്ത നാല് ദിവസം കൂടി തുടരും.. ഞായറാഴ്ച രാവിലെ മുതൽ തുടങ്ങിയ കനത്ത പൊടിക്കാറ്റ് ഇന്നലെയും വിവിധ എമിറേറ്റുകളിൽ അനുഭവ പ്പെട്ടിരുന്നു .ഇന്നും മൂടിക്കെട്ടിയ അന്തരീക്ഷം തുടരുകയാണ് കടുത്ത ചൂടിന് നേരിയ ആശ്വാസം ഉണ്ട് .ഈ ആഴ്ച്ച മഴ പ്രതീ ക്ഷി ക്കുന്നുണ്ട് .കഴിഞ്ഞദിവസങ്ങളിൽ രാജ്യത്ത് പലയിട ങ്ങളിലും കാഴ്ചപരിധി 500 മീറ്ററിൽ താഴെയായിരുന്നു. അത്യാവ ശ്യ സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി യിരുന്നു . അബുദാബി, ദുബായ്, ഷാർജ എന്നിവടങ്ങളിൽ ചുവപ്പ് ജാഗ്രത പ്രഖ്യാപി ച്ചാണ് ജനങളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തിയത് .അതേസമയം അഞ്ച് എമിറേറ്റുകളി ല്ഇന്നലെ ശക്തമായ മഴ ലഭിക്കുകയും ചെയ്തു.
No Comments
Leave a Comment