അശ്രദ്ധമായി റോഡ് മുറിച്ച് കടന്നാൽ 400 ദിർഹം പിഴ
March 16, 2023

നിയുക്ത പ്രദേശങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ച് കടന്നാൽ 400 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി. വാഹനങ്ങൾ ചീറിപ്പായുന്ന റോഡുകൾ മുറിച്ച് കടന്നത് മൂലമുണ്ടായ അപകടങ്ങളുടെ ദൃശ്യം അധികൃതർ പങ്കുവച്ചിട്ടുണ്ട്. തിരക്കേറിയ റോഡിലൂടെ അലക്ഷ്യമായി നടന്ന് അപകടത്തിലേക്ക് നയിച്ച മൂന്ന് വ്യത്യസ്ത സംഭവങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.യു.എ.ഇ.യിലെ എല്ലാ റോഡുകൾക്കും നിശ്ചിത വേഗപരിധിയുള്ളതിനാൽ നിയുക്ത പ്രദേശങ്ങളിൽ അല്ലാതെ വാഹനത്തിന്റെ വേഗം കുറയ്ക്കാൻ ഡ്രൈവർമാർക്ക് സാധിക്കാതെ വന്നേക്കാം. കാൽനടയാത്രക്കാരുടെ ഇത്തരം പ്രവണതകൾ വാഹനയാത്രക്കാരെയും അപകടത്തിലാക്കുന്നുവെന്ന് പോലീസ് പറഞ്ഞു. നടപ്പാതകൾ, സീബ്ര ക്രോസിങ്ങുകൾ, നടപ്പാലങ്ങൾ എന്നിവയിലൂടെ മാത്രം കാൽനടയാത്രക്കാർ സഞ്ചരിക്കണം.
No Comments
Leave a Comment