അമർ കേന്ദ്രങ്ങൾ ഈ വർഷം നടത്തിയത് 10 ലക്ഷത്തിലേറെ ഇടപാടുകൾ
June 15, 2022
ദുബായിൽ വീസാ സേവനങ്ങൾക്കും അപേക്ഷകൾക്കുമുള്ള ഏകീകൃത ഫ്ലാറ്റ്ഫോമായ അമർ കേന്ദ്രങ്ങൾ ഈ വർഷം ഇതുവരെ 10 ലക്ഷത്തിലേറെ ഇടപാടുകൾ നടത്തിയതായി അധികൃതർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35 ശതമാനം വർധനവാണ് ഇടപാടുകളിൽ ഉണ്ടായതെന്ന് അമർ ഡിപ്പാർട്ട്മെന്റ് ഫോർ കസ്റ്റമർ ഹാപ്പിനസ് ഡയറക്ടർ മേജർ സാലിം ബിൻ അലി പറഞ്ഞു. എല്ലാ വിഭാഗങ്ങൾക്കുമുള്ള താമസ വീസകൾ -എൻട്രി പെർമിറ്റുകൾ, സന്ദർശക വീസകൾ അനുവദിക്കൽ, വീസകൾ റദ്ദാക്കൽ, വർക്ക് എൻട്രി പെർമിറ്റുകൾ, സ്റ്റാറ്റസ് പരിഷ്കരണം, (ജോലി – താമസം – സന്ദർശനം) അഭ്യർഥന, ഇടപാടുകളും മറ്റു ഇതര സർക്കാർ സേവനങ്ങളും ഏറ്റവും വേഗത്തിൽ ഉപയോക്താവിന് ഒരേ സ്ഥലത്തിൽ നിന്നു ലഭ്യമാവുന്ന കേന്ദ്രങ്ങളാണ് അമർ സെന്ററുകൾ.
No Comments
Leave a Comment