അബൂദബി അൽ മഖ്ത പാലം ശനിയാഴ്ച വരെ അടച്ചിടും
July 14, 2022

അബൂദബി അൽ മഖ്ത പാലം ഭാഗികമായി അടച്ചിടുന്നത് ശനിയാഴ്ച വരെതുടരുമെന്ന് അധികൃതർ അറിയിച്ചു. മുനിസിപ്പാലിറ്റി വകുപ്പും അബൂദബിയുടെ സംയോജിത ഗതാഗത കേന്ദ്രവും ആണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. അൽ മഖ്ത പാലത്തിലെ ഇരുവശത്തേക്കുമുള്ള ഏറ്റവും ഇടതുവശത്തെ ലെയിനുകളാണ് ശനിയാഴ്ച രാവിലെ 5.30 വരെ അടച്ചിടുക. ഏഴുമാസം നീളുന്ന പാലം നവീകരണത്തിന്‍റെ ഭാഗമായാണ് അടച്ചിടൽ. ഒക്ടോബറോടെ നവീകരണം പൂർത്തിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അബൂദബിയെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കാനായി 1968ലാണ് അൽ മഖ്ത പാലം നിർമിച്ചത്. ആസ്ത്രേലിയൻ എൻജിനീയറായ വാഗ്നർ ബിറോ ആണ് പാലത്തിന്‍റെ ആദ്യരൂപം നിർമിച്ചത്. ഇത് പിന്നീട് വിപുലപ്പെടുത്തുകയായിരുന്നു
No Comments
Leave a Comment