അബുദാബിയിൽ ‘നിങ്ങൾ തനിച്ചല്ല’ സൗജന്യ കൗൺസലിങ് തുടങ്ങി
July 27, 2022
അബുദാബിയിൽതാമസക്കാരുടെ മാനസികാരോഗ്യത്തിന് പിന്തുണനൽകാൻ ‘നിങ്ങൾ തനിച്ചല്ല’ കാമ്പയിൻ ആരംഭിച്ചു. എസ്തിജാബ ഹെൽപ്പ് ലൈൻ കേന്ദ്രത്തിലൂടെ മനഃശാസ്ത്രസംബന്ധമായ സേവനങ്ങൾ ലഭിക്കുന്നതിന് അബുദാബി നിവാസികൾക്ക് 8001717 എന്ന നമ്പറിലേക്ക് വിളിക്കാം. അബുദാബി ഹെൽത്ത് സർവീസ് കമ്പനിയുടെ (സേഹ) ഉദ്യോഗസ്ഥർ വ്യക്തികളുടെ മനസികാരോഗ്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ആവശ്യമായ നിർദേശങ്ങൾ സൗജന്യമായി നൽകുകയും ചെയ്യും. ഞായർ മുതൽ വെള്ളിവരെ എല്ലാദിവസ വും രാവിലെ എട്ടുമണിമുതൽ വൈകീട്ട് ആറുമണിവരെ ഈ സൗജന്യസേവനം ലഭ്യമാണ്. ചികിത്സാച്ചെലവിൽ വ്യാകുലപ്പെടാതെ താമസക്കാർക്ക് മാനസിക പ്രശ്നങ്ങൾ പങ്കുവെക്കുന്നതിനായി സുരക്ഷിതവും വിശ്വാസ്യവുമായ ഒരു ഇടമൊരുക്കുകയാണ് അധികൃതരുടെ ലക്ഷ്യം. അബുദാബി ഹെൽത്ത് സർവീസ് കമ്പനി, കമ്യൂണിറ്റി ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് (ഡി.സി.ഡി.), അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (എ.ഡി.പി.എച്ച്.സി.) എന്നിവയുമായി സഹകരിച്ച് സേവനം കൂടുതൽമെച്ചപ്പെടുത്താനും പദ്ധതിയുണ്ട്.
No Comments
Leave a Comment