അബുദാബിയിൽകള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്: 13 ഇന്ത്യക്കാർക്ക് ശിക്ഷ
May 23, 2023

കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നിവയിൽ പതിമൂന്ന് ഇന്ത്യക്കാരും അവരുടെ ഉടമസ്ഥതയിലുള്ള ഏഴ് കമ്പനികളും കുറ്റക്കാരാണെന്ന് അബുദാബി കോടതി കണ്ടെത്തി. നാലു പ്രതികളെ 5 മുതൽ 10 വർഷം വരെ തടവിനും പിന്നീട് നാടുകടത്താനുമാണു കോടതി വിധി. 5 ദശലക്ഷം മുതൽ 10 ദശലക്ഷം ദിർഹം പിഴയും അടയ്ക്കണം.കുറ്റകൃത്യത്തിൽ ഉൾപ്പെട്ട കമ്പനികൾ പിഴയായി 10 മില്ല്യൺ ദിർഹം അടയ്ക്കണം. പോയിന്റ് ഓഫ് സെയിൽസ് ഉപയോഗിച്ച് ക്രെഡിറ്റ് ഫെസിലിറ്റീസ് നൽകിയായിരുന്നു തട്ടിപ്പ്. സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനായി ലൈസൻസില്ലാത്ത ഒരു കമ്പനി പ്രതികൾ ക്രമീകരിക്കുകയായിരുന്നു. തട്ടിപ്പിനായി തങ്ങളുടെ ഉടമസ്ഥയിലുള്ള ട്രാവൽ ഏജൻസീസിന്റെ ഹെഡ്ക്വാർട്ടേഴ്സാണ് ഇവർ ഉപയോഗിച്ചിരുന്നത്. വലിയ തട്ടിപ്പാണു പ്രതികൾ നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ചെറിയ കാലയളവിനുള്ളിൽ വലിയ തോതിൽ പണമിടപാട് നടന്നതായി ഫിനാൻഷ്യൽ ഇൻഫർമേഷൻ യൂണിറ്റ് കണ്ടെത്തി.
No Comments
Leave a Comment