അബുദാബിയില്‍ പൊതു ജലഗതാഗതത്തിനായി ഇനി ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം
March 23, 2023

അബുദാബിയില്‍ പൊതു ജലഗതാഗതത്തിനായി ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചു. അബുദാബി മാരിടൈം അതോറിറ്റിയുടെ നേതൃത്വത്തിലാണ് പ്ലാറ്റ്‌ഫോം ആരംഭിച്ചത്. ഇതോടെ അബുദാബിയിലെ എല്ലാ പൊതു ജലഗതാഗത റൂട്ടുകളിലും യാത്രക്കാര്‍ക്ക് പുതിയ സേവനം ലഭ്യമാകും. അബുദാബി മുനിസിപ്പാലിറ്റി ഗതാഗത വകുപ്പിന്റെയും എഡി പോര്‍ട്ട് ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് ഈ ഓണ്‍ലൈന്‍ ബുക്കിംഗ് സേവനം. ടിക്കറ്റ് റിസര്‍വേഷനും ഓണ്‍ലൈന്‍ പേയ്‌മെന്റ് ഓപ്ഷനുകളും തത്സമയ ബുക്കിംഗ് അറിയിപ്പുകളും ഇതിലൂടെ ലഭ്യമാണ്.മാരിടൈം ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സേവങ്ങള്‍ ലഭ്യമാകുക. ഇ-മെയില്‍ ഐഡി ഉപയോഗിച്ച് അതിഥിയായോ യൂസര്‍ എന്ന നിലയിലോ ലോഗിന്‍ ചെയ്ത് സേവനങ്ങള്‍ നേടാവുന്നതാണ്.
No Comments
Leave a Comment