അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡിനു കുറുകെ കടന്നാൽ 400 ദിർഹം പിഴ
March 7, 2023

അബുദാബിയിൽ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡിന് കുറുകെ കടന്നാൽ 400 ദിർഹം പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. നിയുക്ത ജംഗ്ഷനുകളിൽ റോഡിനു കുറുകെ കടക്കുന്ന കാൽനടയാത്രക്കാരെ അതിന് അനുവദിക്കാത്തവർക്ക് 500 ദിർഹം പിഴയും ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകളുമാണു ഫെഡറൽ ട്രാഫിക് നിയമത്തിൽ പറയുന്നത്.പുതിയ ക്യാംപെയിനിന്റെ ഭാഗമായി സുരക്ഷിതമായ ക്രോസിങ് നിയന്ത്രണങ്ങൾക്കു പൊലീസ് പ്രാധാന്യം നൽകുന്നു. ‘നിങ്ങളുടെ ജീവിതം ഒരു ഉത്തരവാദിത്തമാണ്’ എന്ന തലക്കെട്ടിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാംപെയിൻ റോഡ് സുരക്ഷ വർധിപ്പിക്കാനും സുരക്ഷിതമായ ട്രാഫിക് സംസ്കാരം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യമുണ്ടെന്നും അതിന് ക്യാംപെയിനിൽ പരിപാടികളുണ്ടെന്നും അബുദാബി പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ആക്ടിങ് ഡയറക്ടർ ബ്രി. ജനറൽ മഹ്മൂദ് യൂസഫ് അൽ ബലൂഷി പറഞ്ഞു
No Comments
Leave a Comment