അനധികൃത ടാക്സി സേവനങ്ങൾ നടത്തുന്നവർക്ക് 3000 ദിർഹം പിഴ
July 27, 2022
അബുദാബിയിൽ അനധികൃത ടാക്സി സേവനം നടത്തുന്നവർക്ക് 3000 ദിർഹം പിഴ ലഭിക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. കൂടാതെ ഡ്രൈവർക്ക് 24 ബ്ലാക്ക് പോയന്റുകളും വാഹനങ്ങൾ 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യുമെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പോലീസ് അറിയിച്ചു.ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെ സ്വകാര്യവാഹന ഡ്രൈവർമാർ യാത്രക്കാരെ കയറ്റരുത്. അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും പോലീസ് ഓർമിപ്പിച്ചു.ഇത്തരം നിയമലംഘനങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കാൻ അംഗീകൃതവും ലൈസൻസുള്ളതുമായ ടാക്സികൾ മാത്രം ഉപയോഗിക്കണമെന്ന് പൊതുജനങ്ങളോടും പോലീസ് അഭ്യർഥിച്ചു.ആയിരക്കണക്കിന് അനധികൃത ടാക്സികൾ അബുദാബി പോലീസ് കഴിഞ്ഞവർഷം പിടിച്ചെടുത്തിരുന്നു. സ്വകാര്യവാഹനങ്ങളിൽ അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുന്നത് സാമൂഹിക, സാമ്പത്തിക, സുരക്ഷാ പ്രത്യാഘാതങ്ങളുണ്ടാക്കും.ഇത്തരം ടാക്സികൾ തടയുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററുമായി സഹകരിച്ച് പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ടെന്ന് ഗതാഗത സുരക്ഷാവിഭാഗം മേധാവി കേണൽ മുബാറക്ക് അവദ് ബിൻ മാഹിറം പറഞ്ഞു.അനധികൃത ടാക്സി സർവീസുകൾക്കെതിരേ കർശന നടപടിയാണ് യു.എ.ഇ. സ്വീകരിച്ചുവരുന്നത്.
No Comments
Leave a Comment