അട്ടിമറി ജയം ആഘോഷിച്ച് സൗദി അറേബ്യ
November 23, 2022
ലോകകപ്പ് ഫുട്ബോളില്‍ കരുത്തരായ അര്ജന്റീനയ്ക്കെ തിരെ സൗദി അറേബ്യ നേടിയ അട്ടിമറി ജയം ആഘോഷിച്ച് രാജ്യം . ചരിത്ര വിജയം നേടിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഇന്ന് സൗദി അറേബ്യയില്‍ പൊതു അവധി ആണ് .ഇന്നലെ സല്മാന് രാജാവായിരുന്നു അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടത്.അര്‍ജന്റീനയ്ക്കെതിരായ സൗദിഅറേബ്യയുടെ തകര്‍പ്പന്‍ വിജയത്തിന്റെ ആഘോഷത്തില്‍ പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാര്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഗ്രൂപ്പ് സിയില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് സൗദി പരാജയപ്പെടു ത്തിയത്.
ഇന്ന് മികച്ച പോരാട്ടങ്ങൾ നടക്കും . നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, യൂറോപ്യൻ വമ്പൻമാരായ സ്പെയിൻ, ജർമനി,ബൽജിയം എന്നീ ടീമുകൾ ഇന്ന് കളിക്കാനിറങ്ങും
No Comments
Leave a Comment